തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരദേശ മേഖലയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത കാറ്റിനും സാധ്യത. കേരളത്തിൽ ഇപ്പോൾ പെയ്യുന്ന കനത്ത മഴയ്ക്കു കാരണം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ്. ഒഡീഷയിൽ കഴിഞ്ഞ ദിവസം ശക്തിപ്രാപിച്ച ന്യൂനമർദം കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ വേഗത ശക്തമാക്കി. നിലവിൽ ന്യൂനമർദം ചത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ.
Also read : കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍
Post Your Comments