ആലുവ: പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്.പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിന്റെ കൈവഴികളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് ജലം ഇരച്ചെത്തുകയാണ്. ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിൻ ഗതാഗതവും നിർത്തിവച്ചു.
കൊച്ചി മെട്രോയും നിർത്തി വെച്ചു. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും വഴിമാറിയൊഴുകി റെയില്‍ ഗതാഗതവും താറുമാറായി. പാടശേഖരങ്ങളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്.പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെടുന്ന നിലയാണുള്ളത്.
Post Your Comments