തിരുവനന്തപുരം : സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എെ.ടി മേഖലയില്‍ കൂടുതല്‍ പ്രാവണ്യമുള്ള നാല്‍പ്പത് സന്നദ്ധ പ്രവര്‍ത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്നു പ്രശാന്ത് നായര്‍ എെ.എ.എസ്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേരെ വേണ്ടിവരുമെന്നും താല്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുള്ളത്, പേര് മൊബൈല്‍ നമ്ബര്‍ സഹിതം ഉടനെ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
Also read : ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത്; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി
”ഓരോ പ്രദേശത്ത് നിന്നും വരുന്ന അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള കോളുകളും, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനകളും കിട്ടുന്നതനുസരിച്ച് അപ്പപ്പോള്‍ തന്നെ ദുരന്ത നിവാരണ സേനക്കും, മറ്റു രക്ഷ പ്രവര്‍ത്തകര്‍ക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങള്‍ കാര്യപ്രാപ്‌തിയോടെ ഏകോപിപ്പിക്കാന്‍ വൊളണ്ടീയര്‍മാരെ വേണം”- അദ്ദേഹം പറഞ്ഞു.
Post Your Comments