Latest NewsKerala

കൊച്ചിയ്ക്ക് വീണ്ടും മുന്നറിയിപ്പ് : എത്രയും പെട്ടെന്ന് ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറാന്‍ നിര്‍ദേശം

കൊച്ചി: കൊച്ചിയിലെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭരണകൂടം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

read also : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം

അതേസമയം, ആലുവയും പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button