ഇടുക്കി : വെള്ളപ്പൊക്ക ദുരന്തത്തില്‍ വലയുന്ന കേരളം വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് 4000ഓളം വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ ഓഫ് ചെയ്തു. പലയിടത്തും 100 ഓളം വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. പമ്പയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് 1,400 ഓളം ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെ ഓഫ് ചെയ്തിട്ടുള്ളത്. വെള്ളം കയറിയ സാഹചര്യത്തില്‍ അപകടമൊഴിവാക്കാനാണിത്.
read more : പ്രത്യേക ശ്രദ്ധയ്ക്ക്; വൈദ്യുതി അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി
ഓഫ് ചെയ്തതില്‍ നൂറോളം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. എറണാകുളത്ത് കലൂര്‍ 110 കെ വി, കുറുമാശ്ശേരി, കൂവപ്പടി 33 കെവി, തൃശൂരില്‍ പരിയാരം, അന്നമനട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടില്‍ കല്പറ്റ 110 എന്നിങ്ങനെ ഏഴ് സബ് സ്റ്റേഷനും ആഢ്യന്‍പാറ – മലപ്പുറം, മാടുപ്പെട്ടി – ഇടുക്കി, റാന്നി പെരുനാട് – പത്തനംതിട്ട എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറിയതിനെ തുടര്‍ന്ന് ഉല്പാദനം നിര്‍ത്തി.
വൈദ്യുത തകരാറുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വൈദ്യുത മന്ത്രി എം എം മണി അറിയിച്ചു.
കെഎസ്ഇബി കേരളത്തില്‍ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാന്‍ പോകുന്നു എന്ന രീതിയില്‍ വാട്സാപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരുക്കുക. മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
Post Your Comments