Latest NewsKerala

ടിക്കറ്റ്‌ നിരക്ക് കൂട്ടരുതെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിമാനകമ്പനികളോട് ഡിജിസിഎ

തിരുവനന്തപുരത്തു നിന്നും​ മെട്രോ നഗരങ്ങളിലേക്കുള്ള വിമാനയാത്രാനിരക്കുകള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്കിങ് സൈറ്റുകളില്‍ കാണാന്‍ കഴിയുന്നത്

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വല്യ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ വിമാന നിരക്കുകള്‍ കൂട്ടരുതെന്നും കേരളത്തിലേക്ക് പ്രത്യേക റിലീഫ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിർദേശിച്ചു.

Also Read: പ്രളയക്കെടുതി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാന്‍ വെബ്‌സൈറ്റ്

തിരുവനന്തപുരം, കോഴിക്കോട്, എന്നീ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതും വന്നെത്തുന്നതുമായ വിമാനങ്ങളുടെ ടിക്കറ്റ്‌ വില ന്യായമായ രീതിയിൽ നിലനിർത്തണമെന്നും യാത്രക്കാര്‍ക്ക് ഒരുതരത്തിലുള്ള അസൗകര്യം ഉണ്ടാകാന്‍ പാടില്ലെന്നും ഡിജിസിഎ പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും​ മെട്രോ നഗരങ്ങളിലേക്കുള്ള വിമാനയാത്രാനിരക്കുകള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്കിങ് സൈറ്റുകളില്‍ കാണാന്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button