കണ്ണൂര്‍: സമീപവാസികളെല്ലാം ഒഴിഞ്ഞുപോയിട്ടും ഉരുള്‍ പൊട്ടിയ മലയുടെ അടിവാരത്ത് വീടൊഴിയാന്‍ കൂട്ടാക്കാതെ കഴിയുകയാണ് ഒരു അമ്മയും മകളും. കൊട്ടിയൂര്‍ അമ്പായത്തോട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മലയുടെ താഴെ പുഴയരികില്‍ താമസിക്കുന്ന ഭാനുമതിയമ്മയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന മകളുമാണ് വീടൊഴിയാന്‍ തയ്യാറാകാതെ അവിടെത്തന്നെ കഴിയുന്നത്. സമീപത്തുള്ളവരെല്ലാം പ്രദേശം ഒഴിഞ്ഞ് പോയിട്ടും ഇവര്‍ വാടക വീട്ടില്‍ നിന്നും മാറാന്‍ തയ്യാറാകുന്നില്ല.
read more : കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി
ഭാനുമതിയമ്മയ്ക്ക് ഈ മകളെ കൂടാതെ ആറ് ആണ്മക്കള് ഉണ്ട്. ഇതില്‍ ഒരാള്‍ നേരത്തെ മരിച്ചു. ബാക്കിയുള്ള അഞ്ച് ആണ്മക്കളും ഈ അമ്മയെയും മകളേയും നോക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവരുടെ വീടിന് തൊട്ടു പുറകില്‍ അമ്പായത്തോട് ഉരുള്‍പൊട്ടിയ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പുഴയാണ്. ഉരുള്‍പൊട്ടലില്‍ പുഴ ഏറെക്കുറെ വീടിന്റെ മുറ്റത്തോളമെത്തി.
ദുരിതാശ്വാസ ക്യാമ്പലേക്ക് മാറാന്‍ പറഞ്ഞിട്ടും ഇവര്‍ തയാറാവുന്നില്ല. മാനസിക വെല്ലുവിളിയുള്ള മകളെ എങ്ങനെ നോക്കുമെന്ന ആശങ്കയിലാണ് ഭാനുമതിയമ്മ. അടുപ്പ് നനഞ്ഞിതിനാല് ഭക്ഷണം വെക്കാനുള്ള സൌകര്യം പോലും വീട്ടിലില്ല. സമീപത്തെ വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്.
Post Your Comments