മുംബെെ: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ. ഗുജറാത്ത് സ്വദേശിയായ ഗാംലേവാല എന്ന രാജു ഭായിയാണ് ആണ് പോലീസിന്റെ പിടിയിലായത്. 2007ലാണ് ഇയാള്‍ കുട്ടികളെക്കടത്തുന്ന സംഘം രൂപീകരിച്ചത്. ഓരോ കുട്ടിക്കും യുഎസ് കേന്ദ്രങ്ങളിൽ നിന്ന് 45 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്.
11 നും 16 നും ഇടയിലുള്ള വയസുള്ള ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള കുട്ടികളാണ് അധികവും. റാക്കറ്റിലെ ചില അംഗങ്ങളെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത ചില മാതാപിതാക്കള്‍ കുട്ടികളെ ഇയാള്‍ക്ക് വിറ്റിരുന്നതായും പോലീസ് പറഞ്ഞു.
യുഎസില്‍ നിന്നും ആവശ്യപ്പെടുന്നത് അനുസരിച്ച് തന്റെ സംഘത്തെ ഉപയോഗിച്ച് ഗുജറാത്തില്‍ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷം പാസ്പോര്‍ട്ട് ഉണ്ടാക്കിയ ശേഷം വിദേശത്തേക്ക് അയ്ക്കും. ഒരു സലൂണില്‍ രണ്ട് കുട്ടികളെ മേയ്ക്ക്അപ്പ് ചെയ്യുന്നതായി നടി പ്രീതി സുദ് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.
Read also:ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി; ആശങ്കയോടെ ജനം
സംശയത്തോടെ അവിടെ ചെന്നപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ നിര്‍ബന്ധിതമായി മേയ്ക്ക്അപ്പ് ഇടുകയായിരുന്നു. ചോദിച്ചപ്പോള്‍ യുഎസിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് അയ്ക്കുകയാണെന്നാണ് പറഞ്ഞത്. ഇതിന് ശേഷം അവരെ തടഞ്ഞ് വച്ച് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.
Post Your Comments