Latest NewsKerala

വീടിനുള്ളിൽ വെള്ളം കയറി: ​വിഎം സുധീരനെ ബോട്ടിൽ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

രണ്ട് ദിവസമായി തലസ്ഥാന ന​ഗരിയിൽ മഴ കനത്ത അവസ്ഥയിലാണ്.

തിരുവനന്തപുരം: കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ​ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ​ഗവൺമെന്റ് ​ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്. രണ്ട് ദിവസമായി തലസ്ഥാന ന​ഗരിയിൽ മഴ കനത്ത അവസ്ഥയിലാണ്.

ന​ഗരത്തിലെ പല വീടുകളിലും വെള്ളം കയറി. സുധീരന്റെ വീടിന്റെ മുറികൾക്കുള്ളിൽ മുട്ടൊപ്പം വരെ വെള്ളമെത്തി. 2005 മുതൽ ഇദേഹവും കുടുംബവും ​തിരുവനന്തപുരം ​ഗൗരീശപട്ടത്തെ വീട്ടിൽ താമസിക്കുന്നു. ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കമോ മഴക്കെടുതിയോ അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button