സിയോള്‍: ഒളിഞ്ഞിരുന്ന് പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തിയ സ്ത്രീ മോഡലിന് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി. സൗത്ത് കൊറിയയിലാണ് സംഭവം. മോഡലിന്റെ നഗ്ന ചിത്രം പകര്‍ത്തി യുവതി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പുരുഷ മോഡൽ നൽകിയ പരാതിയിന്മേൽ യുവതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 25കാരിയായ യുവതിക്ക് 10 മാസം തടവ് ശിക്ഷയാണ് ലഭിച്ചത്. കൊറിയന്‍ തലസ്ഥാനം സിയോളിലെ ഒരു ആര്‍ട് കോളേജില്‍ വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
യുവതിയുടെ വീട് റെയ്ഡ് ചെയ്ത് പോലീസ് തെളിവുകള്‍ കണ്ടെത്തിയിരുന്നു. രഹസ്യക്യാമറ ഉപയോഗിച്ചുള്ള നഗ്നത പകര്‍ത്തല്‍ ദക്ഷിണ കൊറിയയില്‍ പതിവാവുകയാണ് . കൂടുതലും ഇതിന് പിന്നില്‍ പുരുഷന്മാരാണ്.
സ്‌കൂള്‍, ഓഫീസ്, ട്രെയിന്‍, ശൗചാലയങ്ങള്‍, വസ്ത്രം മാറുന്ന മുറി എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് പ്രതികൾ ചെയ്യുന്നത്.
Post Your Comments