റിയാദ് : മക്കയിലെത്തിയ മലയാളി തീര്ത്ഥാടകന് ലിഫ്റ്റിൽ നിന്ന് വീണു മരിച്ച. കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീർ മാസ്റ്റർ ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം വരെ ബഷീറിനെ കാണാതായപ്പോൾ കൂടെയുള്ളവർ കരുതിയത് ഹറം പള്ളിയില്‍ പോയതാകാം എന്നാണ്. എന്നാൽ വൈകിയും കാണാതായപ്പോഴാണ് ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.
Read also:നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു
മുറിയിൽ നിന്ന് പുറത്തിറങ്ങിയ ബഷീർ മാസ്റ്റർ ലിഫ്റ്റിന് മുന്നിൽ നിൽക്കുന്നതും ഏതാനം സെക്കൻഡുകൾക്ക് ശേഷം ലിഫ്റ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറുന്നതും കാണാം.
എന്നാൽ പ്രവർത്തന രഹിതമായ ലിഫ്റ്റിൽ കയറിയ ഉടനെ ബഷീർ മാസ്റ്റർ താഴേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.
തകരാറിലായ ലിഫ്റ്റിന് മുൻപിൽ ഒരു തരത്തിലുമുള്ള മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ല. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലാണ് ബഷീർ മാസ്റ്റർ ഹജ്ജ് നിർവ്വഹിക്കാൻ എത്തിയത്. സംഭവത്തെക്കുറിച്ച് സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments