Latest NewsIndia

രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് സർക്കാർ വിശദീകരണം ഇങ്ങനെ

കയറ്റുമതിയെക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ

ന്യൂഡൽഹി : അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിന് ഇടിവ് സംഭവിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് സർക്കാർ വിശദീകരണം നടത്തുകയും ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയ്ക്കു പിന്നിൽ ബാഹ്യ ഘടകങ്ങളാണെന്നും ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ വ്യക്തമാക്കി.

കയറ്റുമതിയെക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയെ സാരമായി ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വിശദീകരണവുമായി രംഗത്തെത്തിയത്.

Read also:വീണ്ടും യെച്ചൂരി ലൈനിന് തിരിച്ചടി

ഇറക്കുമതിച്ചെലവു കൂടുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാൻ ഇടയാക്കുമെന്നതാണ് പൊതുവിലുയർന്ന ആശങ്ക. എന്നാൽ, തുർക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാജ്യങ്ങളിൽ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കിയത്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു സർക്കാർ വിശദീകരിച്ചു.

രൂപയുടെ മൂല്യത്തകർച്ചകൊണ്ട് നേട്ടമുണ്ടായത് ഗൾഫ് രാജ്യങ്ങൾക്കാണെന്ന് സർക്കാർ വിലയിരുത്തി. കുവൈത്ത് ദിനാർ – 230.70 രൂപ, ഖത്തർ റിയാൽ – 19.02 രൂപ, യുഎഇ ദിർഹം – 19.06രൂപ, ബഹ്റൈൻ ദിനാർ – 186.18 രൂപ, ഒമാൻ റിയാൽ – 182.06 രൂപ, സൗദി റിയാൽ – 18.67 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ പരമാവധി നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button