CinemaLatest NewsNews

താൻ സിനിമയിലേക്ക് വന്നത് കുടുംബത്തിന് വേണ്ടിയായിരുന്നുവെന്നു നടി ഷക്കീല

വിവാഹം കഴിക്കനാമെന്നും അമ്മയാകണം എന്നും താല്പര്യം ഉണ്ടായിരുന്നു

താൻ സിനിമയിലേക്ക് വന്നത് കുടുംബത്തിന് വേണ്ടിയായിരുന്നുവെന്നു നടി ഷക്കീല. പക്ഷെ മരണം വരെ അമ്മയല്ലതെ ആരും തന്റെ ഒപ്പം ഇല്ലായിരുന്നു. അമ്മക്ക് ഏഴു മക്കൾ ആയിരുന്നു. അവരെ പോറ്റാൻ അമ്മക്ക് നിവർത്തി ഇല്ലായിരുന്നു. അതുകൊണ്ടാണ് താൻ അഡൽറ്റ് സിനിമകളിൽ അഭിനയിച്ചത്. ‘അമ്മ തന്നെ അഡൽറ്റ് സിനിമകളിൽ അഭിനയിക്കാൻ നിർബന്ധിച്ചിട്ടില്ല. തന്നെ തേടി വന്നത് അങ്ങനത്തെ വേഷങ്ങൾ ആയിരുന്നുവെന്നും ഷക്കീല പറയുന്നു.

“അച്ഛന്‍ എന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ വിട്ടുപോയി. അദ്ദേഹം എന്നെ നന്നായി നോക്കിയിരുന്നു. ആ പാവം ഞാന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. സഹോദരന്‍ സലീമുമായി മാത്രമാണ് എനിക്ക് അടുപ്പമുണ്ടായിരുന്നത്. എന്റെ ചേച്ചി നൂര്‍ജഹാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരോട് ഞാന്‍ ഒരിക്കലും സംസാരിക്കുകയില്ല. ഇന്നു മനസ്സിലാക്കുന്നു ആരെയും വിശ്വസിക്കരുതെന്ന്.” ഷക്കീല പറയുന്നു.

“വിവാഹം കഴിക്കനാമെന്നും അമ്മയാകണം എന്നും താല്പര്യം ഉണ്ടായിരുന്നു. പക്ഷെ വരുമാനം നഷ്ടം ആകുമോ എന്ന പേടി കാരണം ‘അമ്മ സമ്മതിച്ചില്ല. പലരും ഒരു പ്രണയ രംഗം മാത്രമേ കാണു എന്ന് പറഞ്ഞാണ് വിളിക്കുന്നത്. പക്ഷെ ഷൂട്ട് എല്ലാം കഴിഞ്ഞു പടം ഇറങ്ങുമ്പോൾ ആണ് അറിയുന്നത് വേറെയും പടത്തിൽ ഉണ്ടെന്ന്.” ഷക്കീല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button