തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിന്‍ ബേബിക്കെതിരേയുള്ള പരാതിയില്‍ ഒപ്പുവെച്ച സഞ്ജു വി.സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്. കളിക്കാർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സച്ചിനെതിരായ പരാതിയില്‍ സത്യാവസ്ഥയില്ലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ് കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവർക്കാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്.
Read also:അര്‍ജന്റീനയുടെ കളികളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി മെസ്സി; അമ്പരപ്പോടെ കായികലോകം
ജൂനിയർ താരത്തിനെ സച്ചിൻ ബേബി അസഭ്യം പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ നായകനെ മാറ്റണമെന്നാവിശ്യപ്പെട്ട് സീനിയർ താരങ്ങളാണ് കത്തെഴുതിയത്. എന്നാൽ അന്വേഷണത്തിൽ പരാതി അടിസ്ഥാനരഹിതമാണെന്ന് കെസിഎ കണ്ടെത്തി. തുടർന്നാണ് താരങ്ങളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ.സി.എ തീരുമാനിച്ചത്.
കര്‍ണാടകയില്‍ നടന്ന കെസിഎ ട്രോഫി ടൂർണമെനിറ്റിനിടെ രണ്ടുദിവസം ക്യാംപില്‍ നിന്നു ടീം അധികൃതരെ അറിയിക്കാതെ വിട്ടുനിന്ന സഞ്ജു വി സാംസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍,കെ.സി.അക്ഷയ്, സല്‍മാന്‍ നിസാര്‍ എന്നിവരോടും പ്രത്യേകം വിശദീകരണവും തേടിയിട്ടുണ്ട്.
Post Your Comments