Latest NewsIndia

സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതിയുടെ ശ്രദ്ധേയമായ പരാമർശം

രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു

ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ശ്രദ്ധേയമായ പരാമർശം.
രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്യം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്ന അവസരത്തിൽ നമ്മൾ ലക്ഷ്യം മറക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തത്‌. ദീർഘകാല ലക്ഷ്യങ്ങൾ പലതും നേടിയെടുക്കാറായിരിക്കെ, വിവാദ വിഷയങ്ങളും ബാഹ്യചർച്ചകളും ശ്രദ്ധ തെറ്റിക്കരുത്. ഹിംസയുടെ ശക്തിയേക്കാൾ പതിന്മടങ്ങാണ് അഹിംസയുടെ ശക്തിയെന്നു മഹാത്മാ ഗാന്ധിയുടെ അഹിംസാവാദം വ്യക്തമാക്കുന്നു. കൈ കൊണ്ട് അടിക്കുന്നതിനേക്കാൾ ശക്തി വേണം കൈ അടക്കിവയ്ക്കാൻ. ഹിംസയ്ക്കു സമൂഹത്തിൽ സ്ഥാനമില്ല. അഹിംസയാണ് ഗാന്ധിജി നമുക്കു നൽകിയിട്ടുള്ള ശക്തമായ ആയുധം.– രാജ്യത്തു നടക്കുന്ന ആൾക്കൂട്ടക്കൊലയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

ALSO READ: ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ റാലികള്‍ ഇല്ല

ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ, ഗാന്ധിജിയുടെ 150–ാം ജന്മദിനത്തിന്റെ അനുസ്മരണാഘോഷങ്ങൾക്കു തുടക്കമാകും. ഗാന്ധിജി നമ്മുടെ സ്വാതന്ത്ര്യസമരത്തെ നയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്, അദ്ദേഹം എക്കാലത്തും നമ്മുടെ സദാചാര ദിശാസൂചികയായിരുന്നു. തുടർന്നും ആയിരിക്കും. വിദേശരാജ്യങ്ങളിലും അദ്ദേഹം മാനവികതയുടെ ബിംബമായി ആദരിക്കപ്പെടുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button