ലക്‌നൗ: കുടുംബബന്ധങ്ങൾ തകരാൻ കാരണം ഫെമിനിസ്റ്റ് ആശയങ്ങളാണെന്ന് പറഞ്ഞ് ഫെമിനിസത്തിനെതിരെ ഗംഗ തീരത്ത് പൂജ നടത്തി. ഒരു കൂട്ടം പുരുഷന്‍മാരാണ് തങ്ങളുടെ വൈവാഹിക ജീവിതം തകരാന്‍ കാരണം ഫെമിനിസമാണെന്ന് ചൂണ്ടിക്കാട്ടി പൂജ നടത്തിയത്. നൂറ്റമ്പതോളം പുരുഷന്‍മാരാണ് പൂജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
സമത്വ പൂര്‍ണ്ണമായ സമൂഹമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്ത്രീയും പുരുഷനും ഒരുപോലെ സമത്വം വേണമെന്നും എന്നാൽ പുരുഷന്‍മാരെ ചൂഷണം ചെയ്യുന്ന ആശയമാണ് ഫെമിനിസത്തിനുള്ളതെന്നും ഇവർ പറയുന്നു.
പാരമ്പര്യ വ്യവസ്ഥയിലേക്ക് തിരിച്ചു പോകണമെന്നല്ല ഞങ്ങൾ പറയുന്നത്. സ്ത്രീയെ സംരക്ഷിക്കുക എന്നുള്ളതാണ് പുരുഷന്റെ കടമ എന്ന പഴഞ്ചൻ ചിന്തഗതിയും ഞങ്ങൾക്കില്ല. എന്നാല്‍ ഫെമിനിസ്റ്റ് ആശയങ്ങള്‍ സത്രീപുരുഷ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അമിത് ദേശ്പാണ്ഡെ പറഞ്ഞു.
Read also:മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി
ഫെമിനിസത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് പുരുഷന്മാരെന്നും സ്ത്രീധന പീഡനത്തിന്റെ പേരിലും മറ്റ് പീഡനങ്ങളുടെ പേരിലും പുരുഷന്മാർക്കെതിരെ ഒരുപാട് വ്യാജപരാതികൾ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും പുരുഷന്‍മാരോടുള്ള പക്ഷപാതം അവസാനിപ്പിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Post Your Comments