ലക്നൗ: ഉത്തര്‍പ്രദേശിലെ രാസര മണ്ഡലത്തിലെ ബിഎസ്പി എംഎല്‍എയായ ഉമാ ശങ്കര്‍ സിംഗിന് ആഗസ്റ്റ് എട്ടിന്ന് അപ്രതീക്ഷിതമായി ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റേതായിരുന്നു സന്ദേശം. മരിക്കണമെങ്കിലും ജീവിക്കണമെങ്കിലും ഒരു കോടി എന്നതായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
എംഎല്‍എ ഇതിനെതിരെ അടുത്ത ദിവസം തന്നെ ഗോമതി നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു. സ്വാതന്ത്ര്യ ദിനമായ ഇന്നുതന്നെ ദാവൂദ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ രസകരമായ കാര്യം ഇതൊന്നുമല്ല ദാവൂദ് ഇബ്രാഹിം എന്ന പേരില്‍ എംഎല്‍എയെ ഭീഷണിപ്പെടുത്തിയത് രാഹുല്‍ കുമാര്‍ ഗൗര്‍ എന്ന ചെറുപ്പക്കാരനായിരുന്നു.
ALSO READ:തന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇന്ത്യയിലെത്താമെന്ന് ദാവൂദ് ഇബ്രാഹിം
നിങ്ങള്‍ ജനങ്ങളെ സേവിക്കുന്നവരാണെന്നും,നിങ്ങളെ കൊല്ലാന്‍ ഒരു വെടിയുണ്ട മതിയെന്നും ഭീഷണിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ജീവന് വേണമെങ്കില്‍ ഒരു കോടി തരണമെന്നും അല്ലെങ്കില്‍ ഏതു നിമിഷവും കൊല്ലപ്പെടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
പ്രതി മദ്യപാനിയാണെന്നും, എംഎല്‍എയില്‍ നിന്നും പണം ലഭിച്ചാല്‍ സുഹൃത്തുക്കള്‍ക്ക് പത്ത് ലക്ഷം നല്‍കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ഗുര്ഗാന് പരിസരത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments