കാത്മണ്ഡു•നേപ്പാളിലെ ഹില്‍സയില്‍ ഹെലിക്കോപ്റ്ററിന്റെ പങ്ക കൊണ്ട് ഇന്ത്യന്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടകന്റെ തലയറ്റു. 42 കാരനായ നാഗേന്ദ്ര കുമാര്‍ കാര്‍ത്തിക് മേത്ത എന്ന മുംബൈ സ്വദേശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അപകടം നടക്കുന്ന സമയം ഹെലിക്കോപ്റ്റര്‍ നിലത്തായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ മഹേഷ് കുമാര്‍ പൊഖറേല്‍ പറഞ്ഞു.
ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി നടക്കുമ്പോഴായിരുന്നു അപകടം. തീര്ഥാടകന് അബദ്ധത്തില്‍ ഹെലിക്കോപ്റ്ററിന്റെ വാലിലെ റോട്ടറിന് സമീപത്തേക്ക് പോയതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിമികോട്ടിലേക്ക് മാറ്റി.
Post Your Comments