
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ ഇടുക്കി ഉപ്പുതറ ചപ്പാത്തിലുള്ള പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. പാലത്തിന് ഇരുവശത്തുമുള്ള ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഗ്രാമത്തില്‍ നിന്നുള്ള നാട്ടുകാരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിച്ചെല്ലുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ഇത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
Post Your Comments