KeralaLatest News

തമിഴ്നാട് മുല്ലപ്പെരിയാർ നിയന്ത്രിക്കുന്നത് രാഷ്ട്രീയ ഇടപെടലിൽ : കേരളത്തിന്റെ ദുരവസ്ഥയിലും കടുംപിടിത്തവുമായി തമിഴ്‌നാട്

142 അടി എന്ന കണക്ക് രണ്ട് മിനിറ്റ് പിടിച്ചുനിർത്തി കാണിക്കാൻ വേണ്ടിയാണത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാകുന്നത്. അണക്കെട്ട് തമിഴ്നാടിന്റെയാണെങ്കിലും കേരളത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അണക്കെട്ടിലെ ജലത്തച്ചൊല്ലി ഇരുസംസ്ഥാനങ്ങളും കലഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താന്‍ കാരണമായത്ത്. ഇതാദ്യമായാണ് ഡാമിലെ ജലനിരപ്പ് ഇത്രയും എത്തുന്നത്. ഡാമിന്റെ 13 സ്പില്‍വേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,​ അവര്‍ അതിന് തയ്യാറായിട്ടില്ല..142 അടി എന്ന കണക്ക് രണ്ട് മിനിറ്റ് പിടിച്ചുനിർത്തി കാണിക്കാൻ വേണ്ടിയാണത്.

കേരളത്തിൽ കാലവർഷം ഇതുപോലെ ദുരന്തം വിതയ്ക്കുന്നത് അവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. സ്പിൽവേ ​ഗേറ്റിന്റെ ഉയരം ഒന്നരയടിയിൽ നിന്ന് ഒന്ന് ആക്കുമ്പോൾ ജലനിരപ്പ് ഉയർന്ന് 142 എന്ന അനുപാതത്തിലെത്തി നിൽക്കും. എന്നാൽ കുറച്ച് കഴിഞ്ഞ് വീണ്ടും കുറച്ച് കൂടി ​ഗേറ്റുയർത്തി അത് ഒന്നര അടിയാക്കും. 142 ​അടിയിൽ വെള്ളം നിൽക്കുമെന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് തമിഴ്നാട് ഇങ്ങനെ ചെയ്യുന്നത്. 142 അടി പ്രശ്നമല്ല എന്ന് കേരളത്തെ ബോധിപ്പിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.അണക്കെട്ടിലെ വെള്ളത്തിന്‍റെ അളവ് പരമാവധി സംഭരണശേഷിയില്‍ എത്തിയിട്ടും കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളിയിരിക്കുകയാണ്.

വെള്ളത്തിന്റെ അളവ് 142 എന്ന് നിലനിർത്തിക്കാണിക്കാൻ തമിഴ്നാട് പണിപ്പെടുമ്പോൾ പ്രശ്നം രൂക്ഷമാകാൻ സാധ്യതയുണ്ട്. മഴ നിർത്താതെ പെയ്യുന്ന സഹചര്യത്തിൽ തമിഴ്നാടിന്റെ നിലപാട് സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ. ശാസ്ത്രീയമായ തീരുമാനമനുസരിച്ചല്ല, രാഷ്ട്രീയ ഇടപെടലിലൂടെയുള്ള തീരുമാനത്തിലാണ് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. ഇതാദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.

ഇതാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകാതിരിക്കാന്‍ തമിഴ്നാട് കാരണമാക്കിയത്. 142 അടിയ്ക്ക് മുകളില്‍ ഡാമിലെ ജലനിരപ്പ് എത്തിയാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. കേരളത്തെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു തുറന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരക്കെ ആശങ്കയിലാണ്.

കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സൈന്യവും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.അവിടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തമിഴ്നാട് ആലോചിക്കുന്നില്ല എന്നതാണ് സത്യം. ഇന്നലെ 136 അടി ആയിരുന്നു വെള്ളത്തിന്റെ അളവ്. അത് പെട്ടെന്ന് വർദ്ധിച്ചാണ് 142-ൽ എത്തിയത്.

ഒറ്റദിവസം കൊണ്ട് ആറടിയാണ് വെള്ളം പൊങ്ങിയത്. അത് ആരും പ്രതീ​ക്ഷിച്ച കാര്യമല്ല. വെള്ളത്തിന്റെ അവസ്ഥ ഇപ്പോൾ നിയന്ത്രണത്തിലാണ്. എന്നാൽ മഴ കൂടുകയും അതേ സമയം ഇത്തരത്തിൽ സ്പിൽവേ ഉയരം ഒന്നര അടിയിൽ നിന്ന് ഒരടിയാക്കി കുറയ്ക്കുകയും ചെയ്താൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button