Latest NewsKerala

സമൂഹമാധ്യമത്തിൽ വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് പ്രളയത്തിൽ കുടുങ്ങിയ കുടുംബം

വൃദ്ധരും കുട്ടികളും അടങ്ങിയ കുടുംബമാണ് ഒറ്റപ്പെട്ടിരിക്കുന്നത്

റാന്നി: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് നിരവധി വീഡിയോകലാണ് സോഷ്യല്‍ മീഡിയകളില്‍ വൈകുന്നേരം മുതൽ പങ്കുവയ്ക്കപ്പെടുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവുമധികം വീഡിയോകള്‍ പുറത്തുവന്നത്. അങ്ങനെ പുറത്ത് വന്ന വീഡിയോകളിൽ ഒന്നിലാണ് ഒരു കുടുംബം മാത്രം റാന്നിയിലെ പേട്ട എന്ന സ്ഥലത്ത് ഒറ്റപ്പെട്ട് കിടക്കുന്നത് സംബന്ധിച്ച് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വിഡിയോയിൽ ഒരു പെൺകുട്ടി തങ്ങൾ അകപ്പെട്ട സ്ഥലവും എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും അഭ്യർത്ഥിക്കുന്നു. വൃദ്ധരും കുട്ടികളും അടങ്ങിയ കുടുംബമാണ് ഒറ്റപ്പെട്ടിരിക്കുന്നത്. വെള്ളം വീടിന്റെ ആദ്യ നില വരെ ഉയർന്ന നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Also Read: മഴക്കെടുതി : സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം : മരണം 67 ആയി

ജില്ലയില്‍ തന്നെ ഏറ്റവുമധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നത് റാന്നിയിലാണ്. ഇപ്പോഴും ഔദ്യോഗികമായി എത്ര പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് അറിവായിട്ടില്ല. റാന്നി -പേട്ട, ഇടപ്പാവൂര്‍ മാമൂക്ക് മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായി ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button