തിരുവന്തപുരം: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതർ അറിയിച്ചു. കൂടാതെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചട്ടുണ്ട്.
Also Read: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട്
Post Your Comments