KeralaLatest News

സുധീരന് ശേഷം രാജ്‌മോഹൻ ഉണ്ണിത്താനുമുണ്ട് കൂടോത്രം കുഴിച്ചിട്ട കഥകൾ പറയാൻ: ഒന്നല്ല 16 തവണ!!

കൂടോത്ര സംഘങ്ങൾ കൊല്ലത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്കു വണ്ടികയറി.

തിരുവന്തപുരം: വി എം സുധീരന്റെ വീട്ടിലെ കൂടോത്രത്തിനു ശേഷം രാജ്‌മോഹൻ ഉണ്ണിത്താന്റെ വീട്ടിലും കൂടോത്രം. കൊല്ലത്തെ തന്റെ വീട്ടിൽനിന്നു മാത്രം 16 തവണ കൂടോത്രവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. അവസാനം ശല്യം സഹിക്കാതെ കടിക്കുന്ന പട്ടിയെ വാങ്ങിയ ശേഷമാണ് ശല്യം കുറച്ചു കുറഞ്ഞതെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ അവിടം കൊണ്ടും തീർന്നില്ല , കൂടോത്ര സംഘങ്ങൾ കൊല്ലത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്കു വണ്ടികയറി.

മതിൽ ചാടിക്കടന്നു തറ കുഴിച്ചാണ് അവിടെ രൂപങ്ങളും മറ്റും കൊണ്ടിട്ടത്. അതിൽ ഒന്നിന് 10 കിലോയായിരുന്നു ഭാരം. മറ്റൊന്നിൽ, തന്റെ പേരും നക്ഷത്രവും വരെ കുത്തികുറിച്ചിട്ടുണ്ടായിരുന്നെന്നും ഉണ്ണിത്താൻ പറയുന്നു. കെപിസിസി പ്രസിഡന്റായിരിക്കെ വി.എം.സുധീരന്റെ, തിരുവനന്തപുരം പട്ടത്തെ വീടിനു മുന്നിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തത് ഒൻപതു തവണ. അവ കൊണ്ടിട്ടയാളെ പൊലീസ് തപ്പിയിട്ടു കിട്ടിയില്ലെങ്കിലും പിന്നിൽ‌ പ്രവർത്തിക്കുന്ന പ്രമുഖനെ പാർട്ടിയിൽ മിക്കവർക്കും അറിയാമെന്നതാണ് തമാശ.

ഒടുവിൽ വീട്ടുമുറ്റത്തുനിന്നു കിട്ടിയ സാധനങ്ങളെല്ലാം കൂടി നിരത്തിവച്ച് സുധീരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ശല്യമൊഴിഞ്ഞത്.സുധീരനെയും ഉണ്ണിത്താനെയും പോലെ, ഇത്തരം കാര്യങ്ങൾ അനുഭവമുണ്ടെങ്കിലും തുറന്നുപറയാൻ പലർക്കും മടിയാണെന്നാണ് പരസ്യമായ രഹസ്യം. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button