
കൊൽക്കത്ത : സോമനാഥ് ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കാനുള്ള പാർട്ടി അഭ്യർത്ഥന കുടുംബം തള്ളി. അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റർജിയുടെ മകൾ അനുശീല ബസു വ്യക്തമാക്കി.2008 ൽ പാർട്ടി പുറത്താക്കിയ വാർത്ത അച്ഛനോട് അറിയിച്ച രംഗവും ബസു ഓർത്തു. പുറത്താക്കിയതാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ കരഞ്ഞുവെന്നും ബസു ഓർക്കുന്നു.
ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കാൻ പാർട്ടി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കിയിരുന്നു. 2008 ൽ ആണവകരാറുമായി ബന്ധപ്പെട്ട് യുപിഎ സർക്കാരിനുള്ളാപിന്തുണ സിപിഎം പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള സിപിഎമ്മിന്റെ നിർദ്ദേശം സോമനാഥ് ചാറ്റർജി തള്ളിയിരുന്നു.
തുടർന്നാണ് പുറത്താക്കപ്പെട്ടത്. പിന്നീട് പാർട്ടി ബംഗാളിൽ തകർന്നടിഞ്ഞപ്പോൾ ചാറ്റർജിയെ തിരിച്ചു കൊണ്ടു വരാൻ പാർട്ടി ശ്രമിച്ചിരുന്നു. എന്നാൽ ആദ്യം പുറത്താക്കിയത് തെറ്റാണെന്ന് പാർട്ടി പറയണമെന്ന് സോമനാഥ് വ്യക്തമാക്കി. ഈ നിർദ്ദേശം പാർട്ടിക്ക് സ്വീകാര്യമാകാഞ്ഞതോടെ തിരിച്ചു വരവ് ഉണ്ടായതുമില്ല.
Post Your Comments