
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് ഡേവിഡ് സില്‍വയും. പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്32 കാരനായ സില്‍വ. 2006 മുതല്‍ സ്‌പെയിന്‍ ദേശീയ ടീം അംഗമാണ് സില്‍വ. സ്‌പെയിനിനൊപ്പം 2008,2012 യൂറോ കപ്പും 2010 ലെ ലോകകപ്പും നേടിയിരുന്നു. പികെക്ക് പിന്നാലെയാണ് ഡേവിഡ് സില്‍വയും രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.
Also Read : മെസ്സിയെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഫുട്ബോളില്‍ ഇന്ദ്രജാലം കാട്ടി ഒരു ബാലന്‍; വീഡിയോ കാണാം
ഇന്നലെയാണ് സ്പാനിഷ് താരം പികെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ സ്പാനിഷ് സുവര്‍ണ്ണ തലമുറയിലെ 2 പേരെയാണ് പുതിയ പരിശീലകന്‍ ലൂയിസ് എന്റികേക്ക് നഷ്ടമാവുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കത്തിലൂടെയാണ് സില്‍വ തന്റെ സ്പാനിഷ് കരിയറിന് അന്ത്യം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
Gracias, suerte y hasta siempre! ?? pic.twitter.com/mIM1k45pfg
— David Silva (@21LVA) August 13, 2018
Post Your Comments