മുംബൈ: എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ മാറുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങാനാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐ എ.ടി.എം കാര്‍ഡില്‍ പരിഷ്‌കാരം നടപ്പിലാക്കുകയാണ്. ഇതിനു മുന്നോടിയായാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാഗ്‌നറ്റിക് സ്ട്രിപില്‍ നിന്നും ഇവിഎം ചിപ്പിലേക്കുള്ള മാറ്റമാണ് കാര്‍ഡുകളില്‍ സംഭവിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം.
Read Also : എസ്ബിഐയിൽ സ്ഥിരം നിക്ഷേപമുള്ളവര്‍ക്ക് ഒരു സന്തോഷവാർത്ത
ഈ വര്‍ഷം ഡിസംബര്‍ 31 നകം എല്ലാവരും കാര്‍ഡുകള്‍ മാറ്റിവാങ്ങണമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിപ്പ്. മാഗ്‌നറ്റിക് സ്ടിപ് ഡെബിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും മാഗ്‌നറ്റിക് സ്ടിപ് ഡെബിറ്റ് കാര്‍ഡുകളാണ് ഉള്ളത്. ഇന്റര്‍നെറ്റ് ബാങ്കിംങ് വഴിയോ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ടോ കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്ന് അറിയിപ്പിലുണ്ട്. ഏറ്റവും സുരക്ഷിതമായ കാര്‍ഡ് എന്ന നിലയിലാണ് ഇവിഎം ചിപ്പ് ഘടിപ്പിക്കുന്നത്. ഒരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കില്ലെന്നും എസ്ബിഐ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments