എസ്ബിഐ ബാങ്കിൽ സ്ഥിരം നിക്ഷേപമുള്ളവര്‍ക്ക് ഇനി സന്തോഷിക്കാം. ഒരു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശാ നിരക്കുകള്‍ എസ്ബിഐ വര്‍ദ്ധിപ്പിച്ചു. മെയ് 28 മുതല്‍ മാറ്റം വരുത്തിയ പലിശാ നിരക്കുകള്‍ നിലവില്‍ വന്നു.
എസ്ബിഐയിൽ ഒരു വര്‍ഷമോ രണ്ട് വര്‍ഷത്തില്‍ താഴെയോ ഉള്ള നിക്ഷേപങ്ങള്‍ക്ക് നേരത്തെ 6.4 ശതമാനമാണ് പലിശ ലഭിച്ചിരുന്നതെങ്കിൽ 6.65 ശതമാനമായിരിക്കും ഇനി മുതൽ ലഭിക്കുക. സീനിയര്‍ സിറ്റിസണ്‍സിന് 6.9നു പകരം 7.15 ശതമാനം പലിശയായിരുക്കും ലഭിക്കുക.
രണ്ട് വര്‍ഷമോ മൂന്ന് വര്‍ഷത്തില്‍ താഴെയോ നിക്ഷേപം ഉള്ളവർക്ക് മുന്‍പ് 6.6 ശതമാനമായിരുന്ന പലിശ ഇനി മുതൽ 6.65 ശതമാനമായി ലഭിക്കും. സീനിയര്‍ സിറ്റിസണ്‍സിന് 7.10ന് പകരം 7.15 ശതമാനമായിരിക്കും ലഭിക്കുന്ന പലിശ നിരക്ക്.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ പലിശ നിരക്കുകള്‍ കൂട്ടിയതോടെ മറ്റ് വാണിജ്യ ബാങ്കുകളും പലിശാ നിരക്ക് കൂട്ടുമെന്നാണ് റിപ്പോർട്ട്
Post Your Comments