ദില്ലി: ഫുട്ബോളിൽ വീണ്ടും യശ്ശസുയർത്തി ഇന്ത്യയുടെ കുട്ടിപ്പട്ടാളം. പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഭൂട്ടാനിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യൻ പെൺപടയുടെ മുന്നേറ്റം.
Read also:ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല; അമ്പരപ്പോടെ കായികലോകം
ഷിൽകി ദേവിയാണ് ഇന്ത്യയക്ക് വേണ്ടി അൻപത്തിയെട്ടാം മിനിറ്റിൽ ഗോൾ നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ മാച്ചിൽ ഇന്ത്യ നേപ്പാളിനെയോ ബംഗ്ലാദേശിനെയോ നേരിടും. ശനിയാഴ്ചയാണ് ഫൈനൽ.
Post Your Comments