തിരുവന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് വിവിധ വകുപ്പുകളിലേയ്ക്ക് ആഘോഷ പരിപാടികള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍, പൊതുമേഖലാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം ദുരിതാസ്വാസനിധിയിലേക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
ALSO READ:ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി
8316 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 38 പേര്‍ മരിച്ചു, 4 പേരെ കാണാതായി, 2000 വീടുകളും,10000 കിലോമീറ്റര്‍ റോഡുകളും തകര്‍ന്നു, 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായും അദ്ദേഹം പറഞ്ഞു. 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments