Latest NewsOnamculture

അത്തപ്പൂക്കളമൊരുങ്ങുമ്പോൾ മലയാളി മറന്നു തുടങ്ങിയ തുമ്പപ്പൂവും മുക്കുറ്റിപ്പൂവും

പൈസ കൊടുത്താല്‍ പല നിറത്തിലുള്ള പൂക്കള്‍ വീട്ടിലെത്തുന്നു.

ഓണമെത്തുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ വരുന്ന പൂക്കളാണ് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും. എന്നാല്‍, തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളികള്‍ മറന്നുതുടങ്ങുന്ന പൂക്കള്‍ എന്നു തന്നെ പറയാം. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പൂക്കള്‍ വാങ്ങി മുറ്റത്ത് പൂക്കളമിടുന്നിലേക്ക് ഒതുങ്ങിപ്പോയി ഓണത്തിന്റെ ഭംഗി. പൈസ കൊടുത്താല്‍ പല നിറത്തിലുള്ള പൂക്കള്‍ വീട്ടിലെത്തുന്നു.

അതുകൊണ്ടുതന്നെ ഇന്ന് കുട്ടികള്‍ക്ക് തയ്യാറെടുപ്പൊന്നും വേണ്ടല്ലോ. പണ്ട് മുത്തശ്ശിമാര്‍ തൊടിയിലും മറ്റും പൂക്കള്‍ പറിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക് ഓലകൊണ്ടും ഇലകള്‍ക്കൊണ്ടും പൂക്കൂട ഉണ്ടാക്കി കൊടുക്കും. അത്തം ഒന്ന് എത്തുന്നതിനുമുന്‍പേ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. എന്നാല്‍, ഇന്ന് കുട്ടികള്‍ക്ക് അതിന്റെ കഷ്ടപ്പാടൊന്നുമില്ലല്ലോ. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ രാവിലെയാകുമ്പോള്‍ റെഡിയായിരിക്കും. കളം വരച്ച് അതങ്ങ് നിറച്ചാല്‍ മാത്രം മതി.

ഇതാണോ എല്ലാവരും ആഗ്രഹിക്കുന്ന ഓണം. മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഓണം ഇങ്ങനെ ആഘോഷിക്കുന്നതില്‍ എന്ത് സന്തോഷമാണ്. മുറ്റം ചെത്തി മിനുക്കി പൂക്കളമിടുന്ന കാലം എങ്ങോ പോയ്മറഞ്ഞു. എങ്കിലും തുമ്പപ്പൂവിനെ അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ?

തുമ്പപ്പൂ, മുക്കുറ്റി, തുളസി, ചെമ്പരത്തി, കണ്ണാന്തളിപ്പൂവ് ഇവയൊക്കെയായിരുന്നു ഓണപ്പൂക്കള്‍. ഓണപ്പൂക്കളത്തില്‍ പ്രധാനിയായ തുമ്പപ്പൂ പോലും ഇന്ന് കാണാക്കാഴ്ചയാണ്. മാവേലി മന്നന്‍ പ്രത്യേകിച്ച് അനുഗ്രഹിച്ചതാണ് തുമ്പപ്പൂവിനെ എന്നാണ് ഐതിഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button