ഓസ്ലോ: കാമുകിക്കൊപ്പം ഔദ്യോഗിക ഫോണുമായി കറങ്ങിയ നോർവേ മന്ത്രി രാജിവെച്ചു. ജൂലൈയില്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനെ അറിയിക്കാതെയാണ് മുന്‍ ബ്യൂട്ടി ക്വീന്‍ ബഹെരെ ലെറ്റ്നെസിനൊപ്പം അവധിക്കാലം ആസ്വദിക്കാൻ ഫിഷറീസ് മന്ത്രി പെര് സാന്‍ഡ്ബെര്‍ഗ് പോയത്.
മന്ത്രി ഇറാനിലേക്ക് പോകുമ്പോൾ ഔദ്യോഗിക ഫോണ്‍ കൊണ്ടുപോയിരുന്നു. ഇത് സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഔദ്യോഗിക ഫോണ്‍ കയ്യില്‍ കരുതിയ സാന്‍ഡ്ബെര്‍ഗ് ഇറാനിയന്‍ ചാരന്മാര്ക്ക് പണി എളുപ്പമാക്കിയെന്നാണ് നോര്‍വേ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെ സ്വയം രാജിവെച്ചൊഴിയാന്‍ നോര്‍വെ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
Read also: ജോലി വാഗ്ദാനം നൽകി പീഡനം: മലയാളി വൈദീകൻ അറസ്റ്റിൽ
മന്ത്രി കൊണ്ടുപോയ ഫോണ്‍ സുരക്ഷാ പരിശോധനകള്‍ക്കായി പോലീസ് കൈമാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രോഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതൃസ്ഥാനവും സാന്‍ഡ്ബെര്‍ഗ് ഒഴിഞ്ഞു. നോര്‍വേയില്‍ സ്ഥിരതാമസമാക്കിയ ലെറ്റ്നെസ് മത്സ്യ കയറ്റുമതി വ്യാപാരി കൂടിയാണ്.
Post Your Comments