റോം : പാലം തകര്‍ന്ന് നിരവധി മരണം. വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവിൽ ശക്തമായ മഴയിൽ രാവിലെ 11.30 ന് പാലത്തിന്റെ ഒരു ഭാഗം തകർന്ന് 22 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാൻ സാധ്യത. തകർന്നു വീണ പാലത്തിൽനിന്ന് വാഹനങ്ങൾ 29 അടിയോളം താഴ്ചയിലേക്ക് പതിച്ചാണ് പലരുടെയും മരണം സംഭവിച്ചത്.
Also read : രണ്ടായി പിളര്‍ന്ന റോഡില്‍ മണിക്കൂറുകള്‍ക്കകം പാലം: താരമായി ഇന്ത്യന്‍ സൈന്യം
അപകടത്തിൽ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്. ഇറ്റലിയേയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം നദിക്കും റെയിൽ ട്രാക്കിനും കെട്ടിടങ്ങൾക്കും കുറുകെയാണ് കടന്നുപോകുന്നത്.
Post Your Comments