KeralaLatest News

കനത്ത മഴയിൽ പമ്പാ ത്രിവേണി മുങ്ങി : ശബരിമല ഒറ്റപ്പെട്ട നിലയിൽ, തീർത്ഥാടനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് മുന്നറിയിപ്പ്

ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറി.

പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് നദി കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകയാണ്. ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറി.

പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കി.

നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീര്‍ഥാടകരെയും ആശങ്കയിലാക്കി.ശബരിഗിരി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ ഡാമുകളില്‍ വെള്ളം നിറഞ്ഞു. കക്കി ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തിയിരിക്കുകയാണ്. കൊച്ചുപമ്പയുടെ രണ്ടു ഷട്ടറുകള്‍ ഒരടി ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകള്‍ തുറന്നതോടെ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button