Kerala

കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രം; എന്നിട്ടും വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഈ പെൺകുട്ടിയെ അറിയാം

ഓഗസ്റ്റ് 19നാണ് അഞ്ജലി രവിയുടെ കല്യാണം

കൊല്ലം: കാലവർഷക്കെടുതിയിൽ കേരളം വലയുമ്പോൾ ചർച്ചയാകുന്നത് അഞ്ജലി രവി എന്ന പെൺകുട്ടിയാണ്. ഓഗസ്റ്റ് 19നാണ് അഞ്ജലി രവിയുടെ കല്യാണം. എന്നാൽ വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങളെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ പെൺകുട്ടി. കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ ജീവനക്കാരിയാണ് അഞ്ജലി. സംസ്ഥാനത്തെ കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി ഏകോപിപ്പിച്ച് കൊണ്ടുപോകുന്നത് ഇവരാണ്.

Read also: മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് : ‘സെൽഫി അല്ല, ജീവനാണ് വലുത് ‘

അതേസമയം രാവും പകലുമില്ലാതെ സർക്കാർ ഉദ്യോഗസ്ഥരും ദുരിതബാധിതപ്രദേശങ്ങളിൽ കഷ്ടപ്പെടുന്നുണ്ട്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍പോകാതെ ജോലി ചെയ്യുന്ന മകനെ കാണാനെത്തിയ അമ്മയും വാർത്തകളിൽ നിറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button