
ആദ്യം ഡ്രൈവർ ആയി എത്തി പിന്നീട് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവും ആയി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. ഇപ്പോൾ അദ്ദേഹവും ആയുള്ള ആത്മബന്ധത്തെ കുറിച് പറയുകയാണ് ആന്റണി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യന് വേണ്ടി താൻ ജീവിക്കും എന്നും ലോകം കാണാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സന്തതസഹചാരിയായ നടക്കാൻ പറ്റുന്നത് തന്റെ ഭാഗ്യം ആണെന്നും ആന്റണി പറയുന്നു.
“ഞാൻ ഡ്രൈവറായ ആന്റണി ആണ്. അതിൽ അപ്പുറം ഒന്നും ആകേണ്ട. പലപ്പോഴും പ്രാർത്ഥിക്കുമ്പോൾ കർത്താവിനൊപ്പം ലാൽ സാറിന്റെ മുഖവും തെളിഞ്ഞു വരാറുണ്ട്. അദ്ദേഹം ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകൾ എങ്കിലും കേൾക്കാറുണ്ട്. ചിലത് അദ്ദേഹം തന്നെ വേണ്ട എന്ന് പറയാറുണ്ട്. ഞാൻ വേണ്ട എന്ന് പറഞ്ഞാലും ചിലത് അദ്ദേഹത്തിന് ഇഷ്ടപെട്ടാൽ അദ്ദേഹം ചെയ്യും . മിക്ക കഥകളും അദ്ദേഹം തന്നെ ആണ് കേൾക്കാറുള്ളത്.” ആന്റണി പറയുന്നു.
“എത്രയൊക്കെ കേട്ടാലും ഒരു വര്‍ഷം അഭിനയിക്കുന്നതിന് ഒരു പരിധി ഇല്ലേ. അങ്ങനെ നടക്കാതെ വരുമ്പോൾ ഞാൻ ആണ് അത് മുടക്കിയതെന്നു ആൾകാർ പറയും. ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകള്‍ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.” ആന്റണി വ്യക്തമാക്കി.
Post Your Comments