Movie SongsBollywoodEntertainment

ഐശ്വര്യയുടെ സൗന്ദര്യത്തിനു പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയോ?

സൗന്ദര്യം കൂട്ടാന്‍ സൗന്ദര്യ വര്‍ദ്ധക സാധനങ്ങള്‍ പലരും ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ താരങ്ങള്‍ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനായി പ്ലാസ്റ്റിക് സര്‍ജ്ജറി നടത്താറുമുണ്ട്. ലോക സുന്ദരിപട്ടം നേടി ബോളിവുഡിന്റെ അഭിമാന താരമായി മാറിയ നടിയാണ് ഐശ്വര്യ റായ്, 44 വയസ്സായിട്ടും ആഷിന്റെ അത്ഭുത സൗന്ദര്യത്തിന് മാറ്റമൊന്നുമില്ല. ഈ സൗന്ദര്യത്തിന്റെ രഹസ്യത്തിന് പിന്നാലെയാണ് ആരാധകര്‍. താരത്തിന്റെ സൗന്ദര്യത്തിന് പിന്നിലും അത്യാവശ്യം പ്ലാസ്റ്റിക് സര്‍ജറികളുണ്ടെന്ന വിവാദങ്ങളും വന്നിട്ടുണ്ട്.

പലരും ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോള്‍ ഇതൊന്നും നിഷേധിക്കാതെ മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ….”’എന്തു മാറ്റങ്ങള്‍ക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പ്പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെങ്കിലും മുടി കളര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനില്ലെന്നാകും പറയുക. പിന്നീട് ഒരുബ്രാന്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും അത് വിജയകരമാവുകയും ചെയ്തു.’ ആഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button