CinemaNews

മഴക്കെടുതിയിൽ അലയുന്ന ജനങ്ങൾക്ക് മോഹൻലാൽ പ്രഖ്യാപിച്ച 25 ലക്ഷം നൽകി

മലയാളികൾ സ്വന്തം നെഞ്ചിലേറ്റിയ സൂപ്പർതാരങ്ങൾ ഒന്നും ചെയ്തില്ല എന്ന് വിമർശനം ഉയർന്നിരുന്നു

മഴക്കെടുതിയിൽ അലയുന്ന മലയാളികൾക്ക് സഹായഹസ്തവും ആയി ഒരുപാട് സിനിമ താരങ്ങൾ മുന്നോട്ട് വന്നിരുന്നു. തമിഴ് താരങ്ങൾ ആയ സൂര്യ, കാർത്തി, കമൽഹാസൻ എന്നിവരാണ് ആദ്യം സിനിമാലോകത് നിന്നും എത്തിയത്. ഇവർക്ക് പിന്നാലെ വിജയ് ദേവരകൊണ്ടേ, അല്ലു അർജുൻ,റാം ചരൺ, തമിഴ് സിനിമ സംഘടനയായ നടികർ സംഘം, മലയാള സിനിമ സംഘടനയായ ‘അമ്മ , നദി അനുപമ പരമേശ്വരൻ അങ്ങനെ ഒരുപാട് പേർ. പക്ഷെ മലയാളികൾ സ്വന്തം നെഞ്ചിലേറ്റിയ സൂപ്പർതാരങ്ങൾ ഒന്നും ചെയ്തില്ല എന്ന് വിമർശനം ഉയർന്നിരുന്നു. പക്ഷെ ഇതിനെല്ലാം മറുപടി എന്ന രീതിയിൽ ആയിരുന്നു ഇന്നലെ മമ്മുട്ടിയും ദുൽഖർ സൽമാനും ചേർന്ന് നൽകിയ 25 ലക്ഷം രൂപ.

മോഹൻലാൽ ആണ് ഇന്നലെ 25 ലക്ഷം നൽകും എന്ന് ആദ്യം പറഞ്ഞത്. അദ്ദേഹം ഇന്ന് അത് നൽകുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button