പത്തനംതിട്ട: ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അടൂര്‍ നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ പ്രശാന്ത് കുമാര്‍ (41), കടമ്പനാട് സ്വദേശിനിയും തിരുവനന്തപുരം മലയിന്‍കീഴ് പ്രകാശംവീട്ടില്‍ താമസവുമായ ജയസൂര്യ പ്രകാശ് (34) എന്നിവരെ കഴിഞ്ഞയാഴ്ച ജോലി തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സുഹൃത്തുക്കളാണ്.
തങ്ങള്‍ക്കു മുകളില്‍ വലിയൊരു ബുദ്ധി കേന്ദ്രമുണ്ടെന്നും, ഇയാളെ സര്‍ക്കാരോ പോലീസോ വിചാരിച്ചാല്‍ പോലും പിടിക്കാനാവില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞു. ഇവര്‍ക്ക് വിസാ തട്ടിപ്പിലും പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാവായ ചാത്തന്നൂര്‍ സ്വദേശി ദീപുവാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി മുഖേനയാണ് ദീപുവിനെ ഇവര്‍ പരിചയപ്പെട്ടത്. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ 40 വിസാ തട്ടിപ്പു കേസുകളില്‍ പ്രതിയാണിയാള്‍.
ALSO READ:ക്യാന്‍സര്‍ രോഗി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി
കെടിഡിസി, നോര്‍ക്ക, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 160 കോടിയോളം രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായി സൂചനയുണ്ട്. പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളുടെ പേരും പദവിയും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. നിയമന ഉത്തരവ് വ്യാജമായി നിര്‍മ്മിച്ചു നല്‍കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ദീപുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ളെ കൂടാതെ ഒരു ബഡായഭായിയും കേസിലുള്ളതായി ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഉന്നത ബന്ധവുമുള്ളതായും സൂചനയുണ്ട്.
Post Your Comments