KeralaLatest News

ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായം

ക്ഷേത്രം ട്രസ്റ്റ് മുന്‍കൈയെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കൊച്ചി : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായ ഹസ്തം. ഏകദേശം ഒരുലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. അത്തരത്തിലുള്ളവർക്ക് സഹായമായി മാറുകയാണ് എറണാകുളം ജില്ലയിലെ കീഴില്ലം, കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമാക്കാന്‍ ഒരു വഴിപാട് ഭണ്ഡാരം തന്നെ സ്ഥാപിച്ചിരിക്കുകയാണ് ഈ ക്ഷേത്രത്തില്‍.

Read also:സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ക്ഷേത്രം ട്രസ്റ്റ് മുന്‍കൈയെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി ഈ ഭണ്ഡാരം സ്ഥാപിച്ചത്. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് ഭണ്ഡാരം സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button