തഞ്ചാവൂര്‍: വിനോദ സഞ്ചാരിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ അവിക്കോട്ടെ ഗ്രാമത്തില്‍ ഫ്രഞ്ച് വിനോദ സഞ്ചാരി പിയറെ ബോട്ടിയറിന്റെ (50) മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പരിചയക്കാരൻ തിരുമുരുകനെ (29)പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
Also read : ഹജ്ജിന് പോയ മലയാളി മക്കയിൽ മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കി. മഹാബലിപുരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇയാൾ ഫ്രഞ്ച് സഞ്ചാരിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രതിയുടെ ഗ്രാമമായ അവിക്കോട്ടെയിലേക്ക് ക്ഷണിച്ചു. ഇവിടെ വച്ച് മദ്യപിക്കുമ്പോൾ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതോടെ പ്രതി പാതികരിഞ്ഞ മൃതദേഹം ചാക്കില്‍കെട്ടി കനാലില്‍ തള്ളുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Post Your Comments