ന്യൂഡല്‍ഹി: ഡല്‍ഹി നിരത്തിൽ ഓടുന്ന വാഹനങ്ങളില്‍ അതിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കര്‍ പതിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കാണ് സുപ്രീംകോടതി ഇന്ന് അംഗീകാരം നല്‍കിയത്. പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഹോളോഗ്രാമോട് കൂടിയ ഇളം നീല സ്റ്റിക്കറും ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഹോളോഗ്രാമോട് കൂടിയ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളും നിർബന്ധമായും പതിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
Post Your Comments