ഭോപ്പാല്‍: ഭോപ്പാലിലെ വാര്‍ഡനെതിരെ പെണ്‍ക്കുട്ടി നല്‍കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ബധിരരും മൂകരുമായവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പെണ്‍ക്കുട്ടിയെ ആറുമാസം പൂട്ടിയിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്. ഹോസ്റ്റലിന്റെ ഡയറക്ടറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹോസ്റ്റലിലെ അന്തേവാസിായ പത്തൊന്‍പത് വയസ്സുള്ള പെണ്‍ക്കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യ പ്രദേശിലെ ദര്‍ പോലീസ് സ്‌റ്റേഷനിലാണ് ഹോസ്റ്റല്‍ ഡയറക്ടര്‍ അശ്വനി ശര്‍മ്മക്കെതിരെ പെണ്‍ക്കുട്ടി കേസ് നല്‍കിയത്. ഐടിഐയില്‍ പഠനത്തിനായി എത്തിയ പെണ്‍ക്കുട്ടി മൂന്നു വര്‍ഷമായി ഈ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. ഈ കാലയളവില്‍ ഡയറക്ടര്‍ അശ്വനി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍ക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
ALSO READ:അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍
അശ്വിനി ശര്‍മക്കെതിരെ ഐപിസി 376 (ബലാത്സംഗം), 354 (മോശമായപെരുമാറ്റം), 344 (തെറ്റായി തടങ്കലില്‍ വയ്ക്കുക), 506 (ഭീഷണി), എസ് സി,എസ്ടി അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തിട്ടുണ്ട്. ഇവരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹോസ്റ്റലില്‍ മുന്‍പ് താമസിച്ചിരുന്ന മറ്റു രണ്ട് പെണ്‍ക്കുട്ടികള്‍ കൂടി ഇവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഈ സമയത്ത് അവരിലൊരാള്‍ പ്രായ പൂര്‍ത്തിയാകാതിരുന്നതിനാല്‍ പോക്‌സോ നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.
പെണ്‍ക്കുട്ടിയെ ആറുമാസം തടങ്കലില്‍ താമസിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും ഇതിനു വിസമ്മതിച്ച പെണ്‍കുട്ടിയെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വനിതാ ഹോസ്റ്റലുകള്‍ മാസത്തില്‍ ഒരുതവണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടു.
Post Your Comments