ലാവോസ് : അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായും 98 പേരെ കാണാതായതായും സ്ഥിരീകരണം. ലാവോസിലാണ് നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു വീണത്. ജൂലൈ 23നാണ് കംബോഡിയന്‍ അതിര്‍ത്തിക്ക് സമീപം ഷെ-പിയാന്‍ ഷെ നാംനോയി അണക്കെട്ട് തകര്‍ന്നത്. ദുരന്തം 357 ഗ്രാമങ്ങളിലെ 11,777 പേരെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
മുല്ലപ്പെരിയാർ പൊട്ടുമെന്നത് വ്യാജപ്രചരണം: ഗൂഢാലോചനകൾ വെളിപ്പെടുത്തി പി.സി ജോർജ്
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 585 സൈനികരും സിംഗപ്പൂരില്‍നിന്നുള്ള 17 രക്ഷാപ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. ധാരാളം മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ടെന്നും യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments