KeralaNews

മുല്ലപ്പെരിയാർ പൊട്ടുമെന്നത് വ്യാജപ്രചരണം: ഗൂഢാലോചനകൾ വെളിപ്പെടുത്തി പി.സി ജോർജ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന വാർത്ത മുന്‍ ജലവിഭവ മന്ത്രി പി.ജെ ജോസഫിന്റെ വ്യാജപ്രചാരണമായിരുന്നുവെന്ന് പി.സി ജോർജ് എം.എൽ.എ. സ്വിറ്റ്സര്‍ലാന്‍റിലെ കമ്പനിയില്‍നിന്നും പണം വാങ്ങിയശേഷമാണ് ജോസഫ് ഇങ്ങനെ പറഞ്ഞതെന്നും ജോസഫും അന്നത്തെ വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശിച്ചതെന്നും പി.സി ജോർജ് വ്യക്തമാക്കി.

ആയിരം കോടിയുടെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. എന്നാല്‍ ഡാം നിര്‍മ്മാണത്തിനെതിരെ തമിഴ്നാട്ടിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനിക്ക് പണം തിരികെ നല്‍കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കൂടാതെ മൂന്നാറില്‍ എല്ലാ പാര്‍ട്ടിക്കാരും സ്ഥലം കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ പ്രവര്‍ത്തനത്തെ നിര്‍ണയിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് പിണറായി വിജയനുള്ള മുഴുത്ത് കൂര്‍ത്ത പാരയാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button