Latest NewsInternational

അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചതായി സ്ഥിരീകരണം

ലാവോസ് : അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചതായും 98 പേരെ കാണാതായതായും സ്ഥിരീകരണം. ലാവോസിലാണ് നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു വീണത്. ജൂലൈ 23നാണ് കംബോഡിയന്‍ അതിര്‍ത്തിക്ക് സമീപം ഷെ-പിയാന്‍ ഷെ നാംനോയി അണക്കെട്ട് തകര്‍ന്നത്. ദുരന്തം 357 ഗ്രാമങ്ങളിലെ 11,777 പേരെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.

മുല്ലപ്പെരിയാർ പൊട്ടുമെന്നത് വ്യാജപ്രചരണം: ഗൂഢാലോചനകൾ വെളിപ്പെടുത്തി പി.സി ജോർജ്

കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 585 സൈനികരും സിംഗപ്പൂരില്‍നിന്നുള്ള 17 രക്ഷാപ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. ധാരാളം മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ടെന്നും യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button