ഇസ്ലാമാബാദ് : കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി. പാക്കിസ്ഥാനിലെ ക്വറ്റയിൽ 50 കിലോമീറ്റര്‍ അകലെയുള്ള സന്ജിദി ഗ്രാമത്തിലെ കല്‍ക്കരി ഖനിയില്‍ ഞായറാഴ്ച മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാല് പേരാണ് മരിച്ചത്.13 പേര് ഗുഹയില്‍ കുടുങ്ങികിടക്കുകയാണ്. വാതകചോര്‍ച്ച രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാല് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
Also read : മോമോ : ദുരൂഹത നിറഞ്ഞ വഴികള്‍ : ഒരു വാട്സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം
പാക്കിസ്താനിലെ മര്‍വ, സൂരഞ്ജ് കല്‍ക്കരി ഖനികളിലുണ്ടായ സ്ഫോടനത്തിൽ 23 പേരാണ് മരിച്ചത്. മര്‍വയിൽ വാതകം മൂലമുണ്ടായ സ്ഫോടനത്തിൽ 16 പേരും, സൂരഞ്ജ് ഖനി തകര്‍ന്ന് ഏഴ് പേരുമാണ് കൊല്ലപ്പെട്ടത്.
Post Your Comments