Life StyleFood & Cookery

ബ്രേക്ക്ഫാസ്റ്റ് സ്‌പെഷ്യല്‍ കോക്കനട്ട് ചോക്ലേറ്റ് ദോശ

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കോക്കനട്ട് ചോക്ലേറ്റ്‌ദോശ

ദോശ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒന്നായിരിക്കും കോക്കനട്ട് ചോക്ലേറ്റ് ദോശ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കോക്കനട്ട് ചോക്ലേറ്റ്‌ ദോശ. ഈസി ആയി കോക്കനട്ട് ചോക്ലേറ്റ് ദോശ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ദോശ മാവ് – പാകത്തിനു

ചോക്ലെറ്റ് ഉരുക്കിയത് – 5 റ്റീസ്പൂണ്‍

തേങ്ങ ചിരകിയത് -5 റ്റീസ്പൂണ്‍

റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂണ്‍

ചെറി -5

പാകം ചെയ്യുന്ന വിധം

ചോക്ലെറ്റ് ഉരുക്കിയതില്‍ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ദോശ തവയില്‍ മാവു ഒഴിച്ച് കുറച്ച് വലുപ്പത്തില്‍ കനം കുറച്ച് പരത്തുക.മറിച്ച് ഇടാതെ തന്നെ വേവിച്ച് എടുക്കാന്‍ പറ്റിയാല്‍ നല്ലത്. ദോശ വെന്തു വരുമ്പോള്‍ ചോക്ലെറ്റ് മിക്‌സ് മേലെ തൂകി നന്നായി സ്‌പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കന്‍ഡ് ശെഷം ദോശ സെര്‍വ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button