KeralaLatest News

ആകെ ഉണ്ടായിരുന്ന ആ 490 രൂപയിലായിരുന്നു എന്റെ സ്വപ്നം

ഭാസിയുടെ വാക്കുകള്‍ രോമാഞ്ചമണിയിക്കുന്നു

ആകെ ഉണ്ടായിരുന്ന ആ 490 രൂപയിലായിരുന്നു എന്റെ സ്വപ്നം : ഓണം പിന്നെയും വരും എന്നാല്‍ ഇതോ ? ഭാസിയുടെ വാക്കുകള്‍ രോമാഞ്ചമണിയിക്കുന്നു

പോണ്ടിച്ചേരി : ഇത്തവണ ഓണത്തിന് നാട്ടിലേയ്ക്കില്ല, ആകെ ഉണ്ടായിരുന്ന ആ 490 രൂപയിലായിരുന്നു എന്റെ സ്വപ്നം. ഇത് ഭാസിയുടെ വാക്കുകള്‍. കയ്യിലുണ്ടായിരുന്ന 490 രൂപ അത്രമേല്‍ വലുതായ നിമിഷത്തെ കുറിച്ച് അഭിമാനം കൊള്ളുകയാണ് ഭായ് എന്ന യുവാവ് . കേളത്തിലേയ്ക്കുള്ള ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന കൊടുത്തത് അവിസ്മരണീയമായി കാണുകയാണ് ഭായി.

ആലപ്പുഴ സ്വദേശിയായ ഭായ് ഇപ്പോള്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. ”കടുത്ത സാമ്പത്തിക പരിമിതികളില്‍ പെട്ടിരിക്കുമ്പോഴാണ് പോണ്ടിച്ചേരി സെന്റ്രല്‍ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്നപ്പോളാണ് ജോസഫേട്ടനും ശ്രീകുമാര്‍ ചേട്ടനും പ്രവീണ്‍ ചേട്ടനും ഒക്കെ ഓടിയെത്തുന്നത്. അവരുടെ സ്നേഹം കൊണ്ടുമാത്രമാണ് പോണ്ടിച്ചേരിക്കുള്ള വണ്ടിക്കൂലിപോലും കൈയില്‍ വന്നത്” സര്‍വ്വകലാശാലയില്‍ എത്തിയത് കുറേപ്പേരുടെ സ്നേഹവും സഹായവും കൊണ്ടാണ് എന്നു വ്യക്തമാക്കിയാണ് 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് ഭായ് ഫേസ്ബുക്കില്‍ എഴുതിയത്.’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കാം

ഹോസ്റ്റല്‍ ഫീയും സെമസ്റ്റര്‍ ഫീയുമൊക്കെ അവര്‍ തന്ന പൈസ കൊണ്ട് അടച്ചു തീര്‍ത്തു. ബാക്കിയുണ്ടായിരുന്ന പൈസ ഓണത്തിന് വീട്ടിലേക്ക് പോകാന്‍ മാറ്റി വച്ചതാണ്. ട്രെയിന്‍ ബുക്ക് ചെയ്യാന്‍ സേവിംഗ്സ് അക്കൗണ്ടിലെ തുക തികയാത്തതിനാല്‍ യാത്ര ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ മതിയെന്ന് തീരുമാനമെടുത്തിരിക്കുമ്പോളാണ് കേരളത്തില്‍ നിന്നും മഴക്കെടുതി വാര്‍ത്തകള്‍ എത്തുന്നത്. ജീവിതം കൈയില്‍ പിടിച്ച് കുടുംബത്തോടൊപ്പം ഒരു വലിയ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യുന്നത് നിസഹായനായി നോക്കി നില്‍ക്കുവാനെ കഴിയുമായിരുന്നുള്ളൂ. അപ്പോളാണ് മധ്യപ്രദേശുകാരന്‍ വിഷ്ണുവിന്റെ കഥ അറിയുന്നത്. വില്‍ക്കാനായി കൊണ്ടുവന്ന മുഴുവന്‍ ബ്ലാങ്കറ്റുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവന്‍. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന് ബാക്കിയുള്ള 490 രൂപയും മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു” ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടു ഭായ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button