മുംബൈ: റിലയൻസ് ജിയോ വന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 46,000 കോടി രൂപയാണ് നിലവിൽ കടം.
കടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി റിലയൻസ് കമ്മ്യൂണിക്കേഷൻസ് സ്പെക്ട്രം വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആര്‍കോമിന്റെ 800 എംഎച്ച് ഇസെഡ് ബാൻഡിലുള്ള 65 എംഎച്ച്ഇസെഡ് സ്പെക്ട്രമാണ് റിലയൻസ് ജിയോയ്ക്ക് കൈമാറുക. 3,500–3,700 കോടി രൂപയുടെ കൈമാറ്റമാണ് നടക്കുകയെന്നാണ് സൂചന.
Read also:ദുരിതബാധിതർക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും
വയർലെസ് വിതരണ മേഖലയിൽ നിന്നും റിലയൻസ് കമ്മ്യൂണിക്കേഷൻസ് നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു. വിപണിയിലെ ശക്തമായ മത്സരത്തെ തുടർന്നായിരുന്നു ഇത്. ഇതേ ബാൻഡിൽ തന്നെ 122 എംഎച്ച്ഇസെഡ് സ്പെക്ട്രം ജിയോയ്ക്ക് വിൽക്കാൻ റിലയൻസ് കമ്മ്യൂണിക്കേഷൻസ് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതുകൂടാതെയാണ് ഇപ്പോൾ പുതിയ സ്പെക്ട്രം വിൽപ്പന.
Post Your Comments