Latest NewsKerala

ദുരിതബാധിതർക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും  രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് മമ്മൂട്ടി പോയത്. പറഞ്ഞപോലെ തന്നെ സഹായം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

നടൻ മോഹൻലാലും 25 ലക്ഷം രൂപ നൽകിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കുകയുണ്ടായി. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.

Read also:ഡബ്ള്യു സി സി ആരംഭിച്ചതിന്റെ പിന്നിലെ പ്രചോദനം വെളിപ്പെടുത്തി അഞ്ജലി മേനോൻ

സൂര്യയും സഹോദരൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയും, കമൽഹാസൻ 25 ലക്ഷം രൂപയുമാണ് നല്കിയിട്ടുള്ളത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button